ലോകത്തിലെ ഏറ്റവും എരിവുകൂടിയ ഇനങ്ങളിൽ ഒന്നായ ഗോസ്റ്റ് പെപ്പർ അഥവാ പ്രേത മുളക് തലസ്ഥാന നഗരിയിൽ വിളഞ്ഞു. കേരള സർവകലാശാല ബോട്ടണി വിഭാഗം റിട്ട.
പ്രഫസർ ഡോ. എ.
ഗംഗാപ്രസാദിന്റെ വെങ്ങാനൂർ അമൃത ഗംഗയിലെ വീട്ടുമുറ്റത്താണ് ഈ അപൂർവ കൃഷി വിജയം കണ്ടത്. അസം, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ് ഈ മുളക് വകഭേദങ്ങൾ.
‘ക്യാപ്സിക്കം ചൈനീസ്’ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. സാധാരണ മുളകുകളെ അപേക്ഷിച്ച് നൂറുമടങ്ങ് അധിക എരിവാണ് ഇവയ്ക്കുള്ളത്.
കഴിഞ്ഞ വർഷം മേഘാലയയിലെ ഷില്ലോങ്ങിൽ സംഘടിപ്പിച്ച സെമിനാറിൽ സംബന്ധിച്ച് മടങ്ങിവരവേയാണ് ഡോ. ഗംഗാപ്രസാദ് ഇതിന്റെ വിത്തുകൾ ശേഖരിച്ചത്.
തുടർന്ന് വീട്ടുവളപ്പിൽ പാകിയ വിത്തുകളിൽ നിന്ന് ഒരേയൊരു ചെടി മാത്രമാണ് അതിജീവിച്ചത്. എങ്കിലും മികച്ച പരിചരണത്തിലൂടെ ഇതിൽ മുളക് വിളയിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അന്താരാഷ്ട്ര വിപണിയിലും കയറ്റുമതി രംഗത്തും വലിയ രീതിയിലുള്ള ആവശ്യക്കാരുള്ള ഒന്നാണ് ഈ മുളക്. മലയോര പ്രദേശങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഇവ കൃഷി ചെയ്യുകയാണെങ്കിൽ മികച്ച വിജയം കൊയ്യാൻ സാധിക്കുമെന്ന് ഡോ.
ഗംഗാപ്രസാദ് അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

