കാസർകോട്∙ മദ്യപിച്ച് വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും .പരപ്പ തൊടഞ്ചലിലെ കെ.പി.രവിയെ (42) കൊലപ്പെടുത്തിയ കേസിൽ കനകപ്പള്ളി കാരാട്ട് വീട്ടിൽ കെ.വി.കുഞ്ഞിക്കണ്ണൻ എന്ന കണ്ണന് (59) ആണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ടി.എച്ച്. രജിത ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികം കഠിനതടവ് അനുഭവിക്കണം.
2020 ഓഗസ്റ്റ് ഒൻപതിനാണ് സംഭവം. അന്നു പകൽ, പ്രതിയായ കുഞ്ഞിക്കണ്ണനും ഭാര്യയും രവിയുടെ വീട്ടിൽ പോയിരുന്നു.
പിന്നീട് വൈകിട്ടോടെ കുഞ്ഞിക്കണ്ണന്റെയും ഭാര്യ രുഗ്മിണിയുടെയും ക്ഷണപ്രകാരം രവിയും ഭാര്യയും കുഞ്ഞിക്കണ്ണന്റെ വാടക വീട്ടിൽ പോയി. ഇവിടെ വച്ചു കുഞ്ഞിക്കണ്ണനും രവിയും മദ്യപിക്കുകയും തുടർന്ന് പരസ്പരം ചീത്ത വിളിക്കുകയും പിടിവലിയ നടക്കുകയും ചെയ്തു. അതിനിടയിൽ വീടിന്റെ സിറ്റൗട്ട് ഭാഗത്തെ തിണ്ണയിൽ വച്ചിരുന്ന കറിക്കത്തി എടുത്ത് കുഞ്ഞിക്കണ്ണൻ രവിയുടെ നെഞ്ചിലും പിറകിലും കുത്തി ആഴത്തിൽ മുറിവേൽപിച്ചു എന്നാണ് കേസ്.
സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാൻ ശ്രമിച്ച രവി പറമ്പിന്റെ 10 മീറ്റർ അകലെ മരിച്ചു കിടക്കുന്നതാണ് പിറ്റേന്ന് കണ്ടത്.
പ്രതിയുടെ ഭാര്യ രുഗ്മിണി കോടതിയിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. രവിയുടെ ഭാര്യ സുശീലയുടെ മൊഴിയുടെയും കണ്ടെത്തിയ വസ്തുക്കളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിക്കു ശിക്ഷ വിധിച്ചത്.
കുത്താൻ ഉപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് ചാർജ് ചെയ്ത കേസിൽ അന്ന് സിഐ ആയിരുന്ന കെ. പ്രേംസദനനാണ് കേസ് അന്വേഷണം നടത്തിയത്.
സിഐ സുനിൽകുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.
ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

