ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ മുട്ടം മാണിബിത്തിൽ സ്വർണഗിരി പാലത്തിന്റെ കൈവരി തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വാഹനങ്ങൾ പോകുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും അപകടമുണ്ടാകും.
പാലത്തിന്റെ താഴെ ഭാഗം ആഴമുള്ളതാണ്. നിറയെ വെള്ളവും ഉണ്ട്. വിവിധ ഭാഗങ്ങളിൽ നിന്ന് കടൽ കാണാൻ ഈ വഴിയിലൂടെ എത്തുന്നവരും ഏറെയാണ്. 45 വർഷം മുൻപ് നിർമിച്ച പാലത്തിന്റെ കൈവരി കൂറെ ദൂരം തകർന്നിട്ടുണ്ട്.
മറ്റു ഭാഗങ്ങളും ഏത് സമയത്തും തകരാനും സാധ്യതയുണ്ട്. പാലത്തിന് അടുത്താണ് അണക്കെട്ടും ഉള്ളത്.
അണക്കെട്ടിന്റെ അടുത്തുനിന്നു കഴിഞ്ഞ വർഷം ലോഡുകണക്കിനു മണൽ പുഴയുടെ അറ്റത്തേക്ക് മാറ്റി. നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് മണൽ വാരുന്നത് നിർത്തിയിരുന്നു.
അണക്കെട്ടിന്റെ അടുത്ത് നിന്ന് മണൽ എടുത്തതിനാൽ അണക്കെട്ടിന്റെ അടിഭാഗത്ത് കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വിള്ളൽ വീണ് അണക്കെട്ടിന്റെ ഉറപ്പിനെ ബാധിച്ചുവെന്ന് നാട്ടുകാർ പറയുന്നു. കൈവരി നിർമിക്കണമെന്നും അണക്കെട്ടിന്റെ അടിഭാഗത്തെ വിള്ളലിന് പരിഹാരം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 5 MINUTES AGO 9 MINUTES AGO 32 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

