കാഞ്ഞങ്ങാട് ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യതപാൽ ഓഫിസിന് മുൻപിൽ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി, കാഞ്ഞങ്ങാട് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അനിൽ വാഴുന്നോറടി, എം.കുഞ്ഞിക്കൃഷ്ണൻ, ബിജു കൃഷ്ണ, ചന്ദ്രൻ ഞാണിക്കടവ്, രാജൻ തെക്കേക്കര, വിനോദ് ആവിക്കര എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം ∙ കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച, മണ്ഡലം ജനറൽ സെക്രട്ടറി പി.രതീഷ് എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്∙ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു..ണ്ഡലം പ്രസിഡന്റ് എം. പി.
ജോസഫ് അധ്യക്ഷനായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

