ചട്ടഞ്ചാൽ∙ യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഭീമനടി സ്വദേശിനായ 29 കാരിയായ വിവാഹിതയുടെ പരാതിയിൽ കൊടക്കാട് സ്വദേശിയായ അനീഷിനെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 28നു രണ്ടരയോടെയാണ് സംഭവം.
ചെർക്കളയിൽനിന്നു ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന പരാതിക്കാരിയെ സ്കൂട്ടറിൽ പിന്തുടർന്നു ഭീഷണിപ്പെടുത്തിയ അനീഷ് ബസിൽ നിന്നിറക്കി ബലമായി സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പൊയിനാച്ചിയിലെ ആളൊഴിഞ്ഞ ക്വാറിക്കു സമീപത്ത് എത്തിക്കുകയായിരുന്നു. ഇവിടെവച്ചു യുവതിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയെ സമൂഹ മാധ്യമങ്ങൾ വഴി പ്രതി നിരന്തരം ശല്യം ചെയ്തതായും പരാതിയുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണിക്കുകയാണെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

