മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകന് ടി.എം. അരുണിന്റെ നിയമനവും തുടര്‍ന്നുണ്ടായ സ്ഥലം മാറ്റവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം ആണ് ഈ വിഷയത്തിൽ ഔദ്യോഗികമായി പരാതി ഉന്നയിച്ചത്. പശ്ചാത്തലം
ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ (ഡി.ഡി.സി) തസ്തിക സൃഷ്ടിച്ചിരുന്നു.
ഇവരെ സഹായിക്കുന്നതിനായി ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍ (ജെ.ആർ.പി) തസ്തികകളിലേക്ക് നിയമനം നടത്തി. ഇതിന്റെ ഭാഗമായി 2023-ലാണ് ടി.എം.
അരുൺ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി ചുമതലയേറ്റത്. ആദ്യം ആലപ്പുഴ ജില്ലയിലാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചത്.
പിന്നീട്, കൊല്ലത്ത് സമാന തസ്തികയില്‍ ജോലി ചെയ്തിരുന്നയാള്‍ അപകടത്തില്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന്, സ്വന്തം അപേക്ഷ പരിഗണിച്ച് ഇദ്ദേഹത്തെ കൊല്ലം ജില്ലയിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. പരാതിയിലെ പ്രധാന ആരോപണങ്ങള്‍
നിലവില്‍ ജില്ലാ വികസന കമ്മീഷണറുടെ ചുമതലകള്‍ സബ് കളക്ടർക്ക് കൈമാറിയിരിക്കുകയാണ്.
ഡി.ഡി.സി തസ്തിക ഇല്ലാത്ത സാഹചര്യത്തിൽ ജൂനിയര്‍ റിസോഴ്സ് പേഴ്സണുടെ ആവശ്യം എന്താണെന്നും, ഈ തസ്തികകള്‍ ചില വ്യക്തികള്‍ക്ക് മാത്രമായി സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ഫൈസല്‍ കുളപ്പാടം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരന്റെ സ്ഥലം മാറ്റ നടപടികളിലും ദുരൂഹതയുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.
വിശദീകരണം
തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ ടി.എം. അരുണ്‍ നിഷേധിച്ചു.
എം.ടെക് യോഗ്യതയുള്ള തനിക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചതെന്നും, ഇതിനെ വിവാദമാക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

