നീലേശ്വരം ∙ കോവിഡിനുശേഷം ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയതും കോച്ചുകൾ വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾകൊണ്ടു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജോലിക്കാരും വിദ്യാർഥികളും അടക്കമുള്ള പ്രതിദിന യാത്രക്കാർ ആശ്രയിക്കുന്ന ലോക്കൽ ട്രെയിനുകളിലും കോച്ചുകൾ വെട്ടിച്ചുരുക്കുന്നുവെന്നു വ്യാപക പരാതി. രാവിലെ കാസർകോട് ഭാഗത്തേക്കുള്ള ജോലിക്കാരും വിദ്യാർഥികളും ആശ്രയിക്കുന്ന കണ്ണൂർ-മംഗളൂരു മെമുവിലേത് ദുരിതയാത്ര തന്നെയാണ്. 16 കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിൽ ഇപ്പോൾ 13 കോച്ചുകൾ മാത്രമാണുള്ളത്.
നീലേശ്വരത്ത് എത്തുമ്പോഴേക്കും ഒറ്റക്കാലിൽനിന്നു യാത്ര ചെയ്യേണ്ട സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു.
വൈകിട്ട് ഈ മെമു മംഗളൂരുവിൽനിന്നു തിരിച്ചുവരുമ്പോഴും ഇതു തന്നെയാണു സ്ഥിതി. ഈ പാസഞ്ചർ ട്രെയിനുകളിൽ ഉടൻ കോച്ചുകൾ കൂട്ടണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഉച്ചയ്ക്ക് 2.20നു മംഗളൂരുവിൽനിന്നു പുറപ്പെടുന്ന തിരുവനന്തപുരം എക്സ്പ്രസിനു ശേഷം അടുത്ത ട്രെയിനായ ചെന്നൈ സൂപ്പർഫാസ്റ്റ് വൈകിട്ട് 4.55ന് ആണ്. കാസർകോട് മുതൽ കണ്ണൂർ വരെയുള്ള ജോലിക്കാർ ഈ സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കോച്ചുകളിൽ കയറിപ്പറ്റാൻ പെടാപ്പാട് പെടുന്നതു സ്ഥിരം കാഴ്ചയാണ്. യാത്രക്കാർ ഏറ്റവും കൂടുതലുള്ള ഈ സമയത്ത് ഒരു ട്രെയിൻ കൂടി അനുവദിച്ചാൽ ഇപ്പോഴത്തെ യാത്രാദുരിതത്തിന് ഒരു പരിഹാരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

