നീലേശ്വരം ∙ മെക്കാഡം ടാറിങ് പൂർത്തിയായ വില്ലേജ് ഓഫിസ് റോഡിലെ ഡ്രെയ്നേജിൽ വീണു വയോധികന് പരുക്ക്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് രാജ് റസിഡൻസിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വാഴുന്നോറടി മധുരംകയ്യിലെ എം.വി.കൃഷ്ണൻ (70) ആണ് സ്ലാബില്ലാത്ത ഡ്രെയ്നേജ് കുഴിയിൽ വീണത്. വീഴ്ചയുടെ ആഘാതത്തിൽ മൂക്കിൽനിന്നു രക്തം വാർന്ന കൃഷ്ണനെ നാട്ടുകാരും സമീപത്തെ കടയിലെ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഡ്രെയ്നേജ് പൂർണമായും മൂടുന്ന രീതിയിൽ സ്ലാബ് സ്ഥാപിക്കാത്തതിനാൽ നഗരത്തിൽ പലയിടങ്ങളിലും അപകടം വിളിപ്പാടകലെയാണ്. ഇത്തരം അപകടങ്ങൾ തുടർന്നും ഉണ്ടാവാതിരിക്കാൻ നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

