കാസർകോട് ∙ തിരുവോണ ബംപർ ലോട്ടറി ഇത്തവണ ജില്ലയിൽ വിറ്റത് 2.59 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞ വർഷത്തെക്കാൾ കാൽലക്ഷത്തോളം ടിക്കറ്റുകൾ അധികം.
ഭാഗ്യക്കുറി ഓഫിസിൽ നിന്ന് ഏജന്റുമാർക്കുള്ള വിൽപന നിർത്തിയെങ്കിലും കടകളിൽ ടിക്കറ്റ് ലഭ്യമാണ്. നറുക്കെടുപ്പ് 4ന് ആണ്.
കഴിഞ്ഞവർഷം 2.32 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്.
എന്നാൽ ഈ വർഷം 24,800 ടിക്കറ്റുകൾ അധികം വിറ്റു. വിദ്യാനഗറിലെ ജില്ലാ ഓഫിസിൽ 1.58 ലക്ഷം, കാഞ്ഞങ്ങാട് സബ് ഓഫിസിൽ 1.01 ലക്ഷം ടിക്കറ്റുകളാണ് വിതരണം ചെയ്തത്.
ഈ രണ്ടു ഓഫിസുകളിൽ വിൽപനയ്ക്കായി എത്തിച്ച മുഴുവൻ ടിക്കറ്റുകളുടെയും വിതരണം പൂർത്തിയായതായി അധികൃതർ പറഞ്ഞു.
പുതുക്കിയ ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപേ ജില്ലയിലെ ലോട്ടറി ഓഫിസുകളിൽ ടിക്കറ്റ് വിൽപന പൂർത്തിയാക്കിയിരുന്നു. തിരുവോണത്തിന്റെ തലേന്നു വരെ ഇത്തവണ 1.12 ലക്ഷത്തോളം ടിക്കറ്റുകളായിരുന്നു.
എന്നാൽ അതിനുശേഷം വിറ്റത് 1.47 ലക്ഷം ടിക്കറ്റുകളാണ്. ലോട്ടറി സ്റ്റാളുകളിലും ചെറുകിട
ഏജന്റുമാർ മുഖേനയും ബംപർ ടിക്കറ്റുകളുടെ വിൽപന തകൃതിയായി നടക്കുന്നു.
മുൻവർഷങ്ങളിൽ നറുക്കെടുപ്പിന്റെ തലേന്നു വരെ ഓഫിസുകളിൽ നിന്നായി ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ 21ന് ഉച്ചയോടെ ഓഫിസുകളിൽ നിന്നുള്ള ടിക്കറ്റുകളുടെ വിൽപന നിർത്തിയതോടെ ചെറുകിട
ഏജന്റുമാർ ഉൾപ്പെടെ ഏറെ പ്രയാസത്തിലായി. ബംപർ ടിക്കറ്റുകളുടെ ഭാഗ്യക്കുറി ഓഫിസുകളിൽ നിന്നുള്ള വിതരണം 21ന് പൂർത്തിയാക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നു.
മുൻകൂറായി ടിക്കറ്റുകൾ എടുക്കാൻ ചെറുകിട
ഏജന്റുമാർക്ക് സാധ്യമാകാത്തതിനാൽ മൊത്ത ഏജന്റുമാരിൽ നിന്ന് നേരിയ ശതമാനം കമ്മിഷൻ നിരക്കിലാണ് ഇപ്പോൾ എടുക്കുന്നത്. വിൽപന നിർത്തിയത് അറിയാതെ ഒട്ടേറെ ചെറുകിട
ഏജന്റുമാർ ഓഫിസുകളിലേക്ക് ടിക്കറ്റിനായി എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.ജില്ലയിലെ ഓഫിസുകളിൽ 293 അംഗീകൃത ഏജന്റുമാരാണ് തിരുവോണ ബംപർ ടിക്കറ്റുകളെടുത്തത്. ഇതിനു പുറമേ മൊത്ത വ്യാപാരികളിൽ നിന്നായി വിൽപന നടത്താനായി നൂറുകണക്കിനു ചെറുകിട
ഏജന്റുമാരാണു ടിക്കറ്റുകൾ എടുത്തത്.
വൻകിട ഏജന്റുമാർ വാങ്ങിയത് 36,000 ടിക്കറ്റുകൾ വരെ
ലോട്ടറി ടിക്കറ്റുകളിൽ തിരുവോണ ബംപറിന്റെ വിൽപനയാണ് ഏറെയും നടക്കുന്നത്.
ജില്ലയിലെ ഏജന്റുമാർക്കു പുറമേ ഇതര ജില്ലകളിൽ നിന്നായി ഒട്ടേറെ ഏജന്റുമാരും ജില്ലയിൽ നിന്ന് ടിക്കറ്റ് എടുക്കാറുണ്ട്. 10000 മുതൽ 20000 വരെ ടിക്കറ്റുകൾ വാങ്ങിയ ഏജന്റുമാരുണ്ട്.
36000 ടിക്കറ്റ് വാങ്ങിയ ഏജന്റും ജില്ലയിലുണ്ട്. മൊത്തക്കച്ചവടക്കാരാണ് വൻതോതിൽ ടിക്കറ്റുകൾ വാങ്ങിയത്.
ഇവരുടെ സ്റ്റാളുകളിൽ നിന്നുള്ള വിൽപനയ്ക്കു പുറമേ ചെറുകിട ഏജന്റുമാർക്ക് വൻതോതിൽ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്.
ജില്ലയിൽ പലയിടങ്ങളിലും ബംപർ ടിക്കറ്റുകളുടെ വിൽപന പൂർത്തിയാകുന്നുണ്ട്. പലയിടത്തും കിട്ടാനില്ലെന്നും ഏജന്റുമാർ പറയുന്നു.
ജൂലൈ 23നാണ് ഓണം ബംപർ ടിക്കറ്റുകളുടെ വിൽപന തുടങ്ങിയത്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്.20 പേർക്കു മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും.
500 രൂപയാണ് തിരുവോണ ബംപർ ടിക്കറ്റിന്റെ വില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]