
തൃക്കരിപ്പൂർ ∙ പഞ്ചായത്തിലെ തങ്കയത്ത് അപായമുയർത്തിയ അങ്കണവാടി കെട്ടിടം പൊളിച്ചു തുടങ്ങി. ഉപയോഗ രഹിതമായ കെട്ടിടം പൊളിച്ചു നീക്കണമെന്നു നേരത്തെ ആവശ്യമുയർന്നിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നീലേശ്വരം ബ്ലോക്ക് പണിത കെട്ടിടമാണിത്.
തകർച്ചയിലായതോടെ ഉപയോഗ ശൂന്യമായി. തൊട്ടടുത്തു മറ്റൊരു കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവർത്തനം.
തകർച്ച നേരിട്ട കെട്ടിടം കുട്ടികൾക്ക് അപായമുണ്ടാക്കുമെന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം ഉയർന്നു. ഇതേ തുടർന്നു ബ്ലോക്ക് പഞ്ചായത്തിൽ നിന്നു അനുമതി വാങ്ങിയ ശേഷം തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ സ്വകാര്യ വ്യക്തിക്ക് ടെൻഡറിലൂടെ കരാർ നൽകി.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, പഞ്ചായത്ത് അംഗം എ.കെ.സുജ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പൊളിച്ചു നീക്കിത്തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]