നീലേശ്വരം ∙ നാഗർകോവിൽ-മംഗളൂരു ജംക്ഷൻ അമൃത് ഭാരത് എക്സ്പ്രസിനു നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചിട്ടും അൺ റിസർവ്ഡ് ടിക്കറ്റ് ലഭ്യമാകുന്ന റെയിൽവൺ ആപ്പിൽ നീലേശ്വരത്തെ സ്റ്റോപ് കാണിക്കുന്നില്ലെന്നു പരാതി. എന്നാൽ നീലേശ്വരത്തോടൊപ്പം സ്റ്റോപ് അനുവദിച്ച കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽനിന്നുള്ള ടിക്കറ്റ് ആപ്പിൽ ലഭ്യമാകുന്നുണ്ട്.
താൽക്കാലികമായി അനുവദിച്ച സ്റ്റോപ് സ്ഥിരപ്പെടുത്തണമെങ്കിൽ നിശ്ചിത വരുമാനമുണ്ടാകണം എന്നിരിക്കെ ആപ്പിൽ ടിക്കറ്റ് ലഭ്യമല്ലാത്തതു നീലേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് അമൃത് ഭാരത് എക്സ്പ്രസിനു ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
റെയിൽവൺ ആപ് വഴി യാത്രക്കാർക്ക് അമൃത് ഭാരത് എക്സ്പ്രസിൽ നീലേശ്വരത്തെ ടിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് ഇ-മെയിൽ സന്ദേശമയയ്ക്കാൻ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഡോ. നന്ദക ുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് സെക്രട്ടറി എ.വിനോദ്കുമാർ, ഗോപിനാഥൻ മുതിരക്കാൽ, ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി.സുനിൽ രാജ്, കെ.വി.പ്രിയേഷ് കുമാർ, എ.വി.പത്മനാഭൻ, സി.കെ.അബ്ദുൽ സലാം, പത്മനാഭൻ മാങ്കുളം, സി.വി.രമേശ്, പി.എസ്.പത്മനാഭൻ നമ്പൂതിരി, അശോക് രാജ് വെള്ളിക്കോത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

