കോട്ടയം ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും പാഠ്യേതര രംഗങ്ങളും ഒരേപോലെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ‘വിഷൻ പരിപാലന’. ഇതിന്റെ ഭാഗമായി ചെങ്ങളം ഗവ.
ഹയർ സെക്കൻഡറി സ്കൂൾ, കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.വൈശാഖ് അധ്യക്ഷത വഹിച്ചു.
ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമഗ്രമായ അടിസ്ഥാന വികസനം മുൻനിർത്തി നിരവധി സുപ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.
നബാർഡ് സഹായത്തോടെ 1 കോടി രൂപ ചെലവിൽ പുതിയ സ്കൂൾ കെട്ടിടം നിർമിക്കുക, കായിക രംഗത്തിന് കൂടുതൽ കരുത്ത് പകരുന്നതിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ട് നവീകരിക്കുക, പുതിയ കായിക അധ്യാപകനെ നിയമിക്കുക, ശുചീകരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ യോഗം അംഗീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിനി മാത്യു, ആൻ മേരി, ഉഷാകുമാരി, ശ്രീകല, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലീമ ശിവാത്മജൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലൻ കുര്യാക്കോസ് എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
വിദ്യാലയത്തിന്റെ ഭാവി വികസന രേഖയെക്കുറിച്ച് നടന്ന ചർച്ചകളിൽ സ്കൂൾ പ്രിൻസിപ്പൽമാരായ ടി.സത്യൻ, എം.എസ്.ബിജീഷ്, ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപകൻ കെ.എസ്.വിജയകുമാർ, പിടിഎ വൈസ് പ്രസിഡന്റ് എം.എ.ജിമ്മിച്ചൻ, മദർ പിടിഎ പ്രസിഡന്റ് മിനി സെബാസ്റ്റ്യൻ, മുൻ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് പി.എസ്.രഘു, പ്രതിനിധി കെ.എൻ.രമണൻ, പൂർവ വിദ്യാർഥിയും പൊതു പ്രവർത്തകനുമായ തോമസ് ആര്യ പള്ളി തുടങ്ങിയവർ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

