മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ വയനാട് ജില്ലയിൽ ഔദ്യോഗികമായി ആരംഭിച്ചു. ജില്ലയിലെ കന്നുകാലികൾക്കിടയിൽ രോഗബാധ തടയുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണിത്.
ജൂലൈ 14 വരെയാണ് ഈ ക്യാംപെയ്ൻ നടപ്പിലാക്കുന്നത്. പതിനെട്ട് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടിയിലൂടെ ജില്ലയിലെ മുഴുവൻ കന്നുകാലികൾക്കും വാക്സിൻ ലഭ്യമാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.
ഈ കാലയളവിൽ അർഹരായ എല്ലാ കന്നുകാലികൾക്കും വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

