പരപ്പ (ദേലംപാടി) ∙ അപകടാവസ്ഥയിലുള്ള കലുങ്ക് പുനർനിർമിക്കാതെ സംസ്ഥാനാന്തര പാത നവീകരണം. ചെർക്കള–ജാൽസൂർ പാതയിലെ പരപ്പയിൽ സ്കൂൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ വളവിലാണ് കലുങ്ക് അപകടഭീഷണി ഉയർത്തുന്നത്.
23 കോടി രൂപ ചെലവഴിച്ച് റോഡ് നവീകരണം നടക്കുന്നുണ്ടെങ്കിലും ഈ കലുങ്കിനെ തൊടാതെയാണ് പണി പുരോഗമിക്കുന്നത്.
കാലപ്പഴക്കം കാരണം കലുങ്കിന്റെ ഫൗണ്ടേഷനിലെ കോൺക്രീറ്റ് ഒലിച്ചുപോയി ഭിത്തി തൂങ്ങി നിൽക്കുകയാണ്. ഭാരമുള്ള ലോഡുമായി വാഹനങ്ങൾ പോകുമ്പോൾ കലുങ്ക് ഏതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
കലുങ്കിന്റെ ഭിത്തി കോൺക്രീറ്റിന് കമ്പി ഉപയോഗിക്കാറില്ലാത്തതിനാൽ വലിയ ഉറപ്പ് ഉണ്ടാകാനും സാധ്യതയില്ല. റോഡ് നവീകരണത്തിനിടെ നാട്ടുകാർ കലുങ്കിന്റെ അപകടസാധ്യത മരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലെന്നായിരുന്നു മറുപടിയെന്ന് ആക്ഷേപമുണ്ട്.
ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നു ഭാരം കൂടിയ ലോഡുകളുമായി ലോറികൾ വരുന്ന പാതയാണിത്.
എസ്റ്റിമേറ്റിൽ ഭേദഗതി വരുത്തി പുതിയ കലുങ്ക് നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

