തൊടുപുഴ: സംസ്ഥാന മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ അച്ചടക്ക നടപടി. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്.സുനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
1960-ലെ കേരള സിവിൽ സർവീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ 10-ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും, ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

