നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി കർശനമാക്കുന്നു. കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടലുകൾ ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മുൻ അന്വേഷണ ഉദ്യോഗസ്ഥനും ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ സുനിൽ രാജിനെ ഉടൻ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എംഎൽഎ എ ഡി തോമസിന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. അതിനിടെ, സംഭവത്തിൽ ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതിനായുള്ള തെളിവുകൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്.
അന്വേഷണ നടപടികളിൽ തുടക്കം മുതൽ നടന്ന വീഴ്ചകളും അട്ടിമറി ശ്രമങ്ങളും ഗൗരവമായാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

