സംസ്ഥാനത്ത് അധികാരമാറ്റം ഉണ്ടായതോടെ ഖാദി വസ്ത്രങ്ങളുടെ വിപണിയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നു. ഖാദി കമ്മിഷനു കീഴിൽ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപം പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖദർ വസ്ത്രങ്ങൾ വാങ്ങാനായി എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ ഭേദമന്യേ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെയുള്ളവർ ഖാദി വസ്ത്രങ്ങൾക്കായി സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ടെന്ന് മാനേജർ എസ്. വിജയകുമാർ വ്യക്തമാക്കി.
‘പണ്ട് കെ. കരുണാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ ധരിച്ചിരുന്നത് പരുക്കൻ ഖദറെന്ന് അറിയപ്പെടുന്ന 33 കൗണ്ട് ഖദറായിരുന്നു.
ഇപ്പോൾ കനം കുറഞ്ഞ മസ്ലിൻ തുണിത്തരങ്ങളാണ് പ്രിയം. കൂടാതെ സിൽക്ക് അടക്കമുള്ള വൈവിധ്യമാർന്ന ഇനം ഖാദിയും വിൽക്കുന്നുണ്ട്.
പരുക്കൻ ഖദറിന് മീറ്ററിന് 350 രൂപ മുതൽ 600 രൂപ വരെയും മസ്ലിൻ തുണിത്തരങ്ങൾക്ക് 600 മുതൽ 800 രൂപ വരെയുമാണ് വില. സിൽക്ക് വസ്ത്രങ്ങൾക്ക് 2000 മുതൽ 3000 രൂപ വരെ വിലയുണ്ട്.’ ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് നിലവിൽ 30% റിബേറ്റ് ലഭ്യമാണ്.
റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് പുറമെ ഉപഭോക്താക്കളുടെ താൽപര്യാനുസരണം വസ്ത്രങ്ങൾ തയ്ച്ചു നൽകുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. വി.എം.
സുധീരൻ, എം.എം. ഹസൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കളാണ്.
ചാണ്ടി ഉമ്മനു വേണ്ടി മാതാവ് മറിയാമ്മയും, എ.കെ. ആന്റണിക്കായി ഭാര്യ എലിസബത്തും, ജി.
കാർത്തികേയന്റെയും ടി.എം. ജേക്കബിന്റെയും കുടുംബാംഗങ്ങളും കെ.എസ്.
ശബരീനാഥിന് വേണ്ടി അമ്മ സുലേഖയും വസ്ത്രങ്ങൾ വാങ്ങാൻ ഇവിടെയെത്താറുണ്ട്. ഇടതുപക്ഷ നേതാക്കളായ ടി.എം.
തോമസ് ഐസക്, എ. സമ്പത്ത് എന്നിവരും ജുബ്ബ തയ്ക്കുന്നതിനായി ഖാദി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഇവിടെ വസ്ത്രങ്ങൾ വാങ്ങാനെത്താറുണ്ട്. മുണ്ടിന്റെ വിപണിയിലും സജീവമായ ട്രെൻഡുകളാണ് ദൃശ്യമാകുന്നത്.
1,150 രൂപ മുതൽ 2,500 രൂപ വരെയുള്ള ഡബിൾ മുണ്ടുകളും 500 മുതൽ 750 രൂപ വരെയുള്ള ഒറ്റമുണ്ടുകളും മികച്ച രീതിയിൽ വിറ്റഴിയുന്നുണ്ട്. പ്രായമായവർക്കിടയിൽ ‘കുപ്പടം കര’ മുണ്ടുകൾക്കാണ് കൂടുതൽ പ്രിയം.
വസ്ത്രങ്ങളുടെ തനത് ഗുണനിലവാരം നിലനിർത്താനുള്ള പ്രത്യേക പശയും വിപണിയിലുണ്ട്. കേരളത്തിലെ വിവിധ നിർമാണ യൂണിറ്റുകളിൽ നെയ്തെടുക്കുന്ന ഈ വസ്ത്രങ്ങൾ പുതുതലമുറയെയും ആകർഷിക്കുന്നുണ്ടെങ്കിലും, പരസ്യ പ്രചാരണത്തിനായുള്ള ഫണ്ടിന്റെ കുറവ് ഒരു വെല്ലുവിളിയായി തുടരുന്നു.
ഭരണമാറ്റത്തിന് പിന്നാലെ ഖാദി വിപണിയിലുണ്ടായ ഈ ഉണർവ് വലിയ പ്രതീക്ഷ നൽകുന്നതായി ജീവനക്കാർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

