കാസർകോട് ജില്ലയിലെ നിർണായക പാതയായ ചെർക്കള – കല്ലട്ക്ക റോഡ് നവീകരിക്കുന്നതിനായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അനുമതി നൽകി. സംസ്ഥാനാന്തര പാതയായ ഈ റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച വിഷയത്തിൽ നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികളിലേക്ക് സർക്കാർ കടന്നത്. റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനായി കിഫ്ബി മുഖേന അനുവദിച്ചതാണ് ഈ തുക.
നിലവിൽ കിഫ്ബി പദ്ധതികളുടെ തുടർച്ച സംബന്ധിച്ച് സർക്കാർ ഈ മാസം 27-ന് അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ്, ഈ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ ഉണ്ടായിരിക്കുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപ് റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രവൃത്തികൾ വേഗത്തിലാക്കിയില്ലെങ്കിൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

