പെർള ∙ പൂവനടുക്കയിൽ ഷിറിയപ്പുഴയിൽ തടയണയും പാലവും പണിയണമെന്ന ആവശ്യം ശക്തമാകുന്നു. പെർള പൂവനടുക്ക റോഡ് അവസാനിക്കുന്ന പൂവനടുക്കയിൽ ഷിറിയപ്പുഴയിൽ മാണിലയുമായി ബന്ധിപ്പിക്കുന്നതിനു പാലവും താഴെ കാർഷിക ആവശ്യത്തിനു ജലസംഭരിക്കുന്നതിനു തടയണയും വേണമെന്നാണ് പ്രദേശവാസികളായ കർഷകർ ആവശ്യപ്പെടുന്നത്.
ഇവിടെ പാലമായാൽ കാർഷിക ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനും ഉപ്പള, വിട്ള, മംഗളുരു എന്നിവിടങ്ങളിലേക്ക് വേഗത്തിൽ പോകുന്നതിനും സാധിക്കും. തടയണ നിർമിച്ചാൽ കാർഷിക ആവശ്യങ്ങൾക്കുള്ള ജലസേചനത്തിനുള്ള കുളം കിണർ, തോട്, കുഴൽകിണർ തുടങ്ങിയ ജലസ്രോതസ്സുകളിൽ ജലവിതാനം ഉയരും.
ഇതോടെ ജലക്ഷാമത്തിന് പരിഹാരമാവും. പൂവനടുക്ക, പെർത്താജെ, സേറാജെ, സോമാജെ, ബേങ്ങപദവ് ന്നിവിങ്ങളിലെ കർഷകർക്ക് ഇത് പ്രയോജനപ്പെടും.
അടയ്ക്ക,തെങ്ങ്,വാഴ,കുരുമുളക് കർഷകരാണ് ഇവിടെയുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

