അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം തെളിവെടുപ്പ് നടത്തി. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയിലുള്ള വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഈ വീടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കോടതിയില്‍ നേരത്തെ വലിയ തോതിലുള്ള നിയമപോരാട്ടങ്ങളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. നിലവില്‍ എക്സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിന് ഉള്ളത്.
നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തിന്റെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വാഴവറ്റയിലെ വസതിയില്‍ നിന്നും പിടിച്ചെടുത്ത മദ്യം എങ്ങനെയE എത്തിച്ചു എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് എക്സൈസ് സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു.
ഈ പാനീയം എവിടെയാണ് നിര്‍മ്മിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന എക്സൈസിന്റെ ആവശ്യം സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
നാല് ദിവസത്തെ കസ്റ്റഡി കാലാവശ്യപ്പെട്ടാണ് എക്സൈസ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെങ്കിലും, തെളിവെടുപ്പിനായി 24 മണിക്കൂറാണ് കോടതി അനുവദിച്ചത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയ ശേഷം നാളെ ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ അഗസ്റ്റിനെ മാനന്തവാടി ജയിലില്‍ ഹാജരാക്കും.
ഈ കേസില്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

