കാസർകോട് ∙ നഗരത്തിലെ ബേക്കറിയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം. കാസർകോട് പഴയ ബസ് സ്റ്റാൻഡിലുള്ള രാംദേവ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലൂംസ് ബേക്കറി ആൻഡ് കൂൾ ബാറിലാണ് തീപിടിത്തം ഉണ്ടായത്.
രാത്രി 11ന് ഒന്നാം നിലയിൽനിന്നു പുക ഉയരുന്നതുകണ്ട് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി.
സ്റ്റേഷൻ ഓഫിസർ ആർ. വിനോദ്കുമാറിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എം.സതീശന്റെയും നേതൃത്വത്തിൽ 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുപ്പതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സിൽ അഗ്നിരക്ഷാ സേനയുടെ സമയോചിതവും സാഹസികവുമായ ഇടപെടലാണ് തളിപ്പറമ്പ് തീപിടിത്തത്തിന് സമാനമായ വൻദുരന്തം ഉണ്ടാവുന്നത് തടഞ്ഞത്.
ശക്തമായ പുകയിൽ കോവണിപോലും കാണാൻ സാധിക്കാത്തതിനാൽ ബിഎ സെറ്റ് ധരിച്ചാണ് അംഗങ്ങൾ കടയുടെ ഉള്ളിലേക്ക് പ്രവേശിച്ചത്. ജീവനക്കാർ 10 മണിയോടെ കട
പൂട്ടിപ്പോയതിനാൽ ഒന്നാം നിലയിലെ കടയുടെ പിൻഭാഗത്തെ ബ്യൂട്ടി പാർലറിൽനിന്ന് ബേക്കറിയിലേക്കുള്ള ഷട്ടറിന്റെ പൂട്ട് പൊട്ടിച്ചാണ് സേന ഉള്ളിൽകടന്ന് തീയണച്ചത്.
മീറ്റർ ബോക്സ് ഫ്രീസറുകൾ അടുക്കളയിലെ മറ്റുപകരണങ്ങൾ എന്നിവ കത്തി നശിച്ചു. ആരിക്കാടി സ്വദേശി മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
അഗ്നിരക്ഷാ സേനാംഗങ്ങളായ മുഹമ്മദ് സിറാജുദ്ദീൻ, പി.എം.നൗഫൽ, എസ്.സന്തു, എസ്.എം.അശ്വിൻ, എം.രമേശ, ജെ.അനന്തു, ഹോം ഗാർഡുമാരായ വിജിത്, പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

