സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന്
കാസർകോട് ∙ ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 21നു 10നു ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
മാനസികാരോഗ്യ വിദഗ്ധന്റെസേവനം ലഭിക്കും
കാസർകോട് ∙ സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം ലഭ്യമാണ്.
24ന് സേവനം ആവശ്യമുള്ളവർ 23ന് അകം റജിസ്റ്റർ ചെയ്യണം. 8281999065.
പരാതി പരിഹാര സമ്പർക്ക പരിപാടി 27ന്
നീലേശ്വരം ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും ചേർന്ന് നിധി ആപ്കെ നികട്–ജില്ലാ വ്യാപന പദ്ധതി ഗുണഭോക്താക്കൾക്കുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി 27ന് 9.30 മുതൽ പുത്തരിയടുക്കം ചിന്മയ വിദ്യാലയത്തിൽ നടക്കും.
താൽപര്യമുള്ളവർ രേഖകൾ സഹിതം ഹാജരാകണം.
പൊതുയോഗം 24ന്
കാസർകോട് ∙ അഗ്രി ഹോർട്ടി സൊസൈറ്റി വാർഷിക പൊതുയോഗം 24ന് 10നു കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ചേരും.
യോഗം 23ന്
കാസർകോട് ∙ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം 23ന് 11.30നു കലക്ടറേറ്റ് വിഡിയോ കോൺഫറൻസ് ഹാളിൽ ചേരും.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ കല്ലുമ്മക്കായക്കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ഗ്രൂപ്പുകൾക്ക് മുൻഗണന.
അപേക്ഷാ ഫോം 22 മുതൽ 25 വരെ തൃക്കരിപ്പൂർ മത്സ്യ ഭവനിൽ ലഭിക്കും. 04672–2202537.
അഭിമുഖം 22ന്
കയ്യൂർ ∙ ഗവ.
ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 22ന് 11നു ഐടിഐയിൽ.
04672–230980.
റബർ ബോർഡ് ധനസഹായം:അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ∙ ഈ വർഷം റബർ പുതുക്കൃഷി, ആവർത്തനക്കൃഷി എന്നിവ നടത്തിയ കർഷകരിൽനിന്നു റബർ ബോർഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2 ഹെക്ടർവരെ കൃഷി ചെയ്ത കർഷകർക്ക് ഒരു ഹെക്ടറിന് 40,000 രൂപ രണ്ടുതവണയായി നൽകും. പരമാവധി ഒരു ഹെക്ടർ സ്ഥലത്തിനു മാത്രമേ ധനസഹായം അനുവദിക്കൂ.
റബർ ബോർഡ് സർവീസ് പ്ലസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അക്ഷയ സെന്റർ, ഡിജിറ്റൽ സേവാ കേന്ദ്രം വഴി ആവശ്യമായ രേഖകൾ (നികുതി രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, കൃഷി സ്ഥലത്തിന്റെ സ്കെച്ച്, തൈ വാങ്ങിയ ബിൽ, പൊസിഷൻ സർട്ടിഫിക്കറ്റ്) സഹിതം 31ന് മുൻപായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ലഭിക്കുന്ന രസീത് സൂക്ഷിച്ചുവയ്ക്കണമെന്നും ഡപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

