മേൽപറമ്പ് ∙ ചെമ്മനാട് പഞ്ചായത്തിൽ മനോഹര കാഴ്ചകളിലേക്ക് വഴി തുറക്കുന്ന ഹൃദയ ഭാഗമാണ് മേൽപറമ്പ് ടൗൺ. ചന്ദ്രഗിരി കോട്ടയും ചെമ്പരിക്ക ബീച്ചും കടലും ചന്ദ്രഗിരിപ്പുഴയും ഉൾപ്പെടെയുള്ള മനോഹര കാഴ്ചകൾ ആസ്വദിക്കാൻ എത്തുമ്പോൾ മേൽപറമ്പ് ടൗൺ ഇതിന്റെ കവാടമാണ്.
അങ്ങനെയൊരു കവാടം സഞ്ചാരികൾക്ക് ഹൃദയഹാരിയായി മാറ്റണമെന്ന ആവശ്യം ഉയരുന്നു.
കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ടാർ റോഡിന്റെ ഇരുവശവും ഏറെ വീതിയുള്ള സ്ഥലവും ഇവിടെ തന്നെയാണ്. അത് ആവശ്യമായ നിലയിൽ ഉപയോഗപ്പെടുത്താം.
എന്നാൽ അതിനുള്ള നടപടികളുണ്ടാകുന്നില്ല. ബസ് സ്റ്റോപ്, ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ പുനഃക്രമീകരിക്കുക, ആവശ്യമായ ഡ്രെയ്നേജ്, നടപ്പാത സൗകര്യങ്ങൾ ഒരുക്കുക, മരം വച്ചു പിടിപ്പിക്കുക, ഉദ്യാനം ഒരുക്കുക, ദീർഘദൂര ചരക്കു വാഹനങ്ങൾക്ക് ഉൾപ്പെടെ തങ്ങാൻ ആവശ്യമായ സ്ഥലം ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയരുന്നുണ്ട്.
മേൽപറമ്പ് – കീഴൂർ റോഡ്, മേൽപറമ്പ് – ദേളി റോഡ് ജംക്ഷനിലുമെല്ലാം വാഹനങ്ങളുടെയും യാത്രക്കാരുടെയും കുറുകെ ഉൾപ്പെടെ പോക്കുവരവ് സുഗമമാക്കി അപകടം കുറയ്ക്കുക, മികച്ച നിലയിലുള്ള ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുക, ആയിരക്കണക്കിനു യാത്രക്കാർ വന്നു ചേരുന്ന ഇവിടെ ആവശ്യമായ ശുചിമുറി സൗകര്യം ഒരുക്കുക, ചളിയംകോട്, കട്ടക്കാൽ എന്നിവിടങ്ങളിൽ വലിയ ചരക്കു വാഹനങ്ങൾക്കു ഉൾപ്പെടെ പാർക്കിങ് കേന്ദ്രം ഒരുക്കുക, നിലവിലുള്ള മീൻ വിൽപന കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലായാൽ മാതൃകാ ടൗൺ ആയി മാറും.
ടൗണിലെ വ്യാപാരികൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ, നാട്ടുകാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഭരണ സമിതി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ കൈ കോർത്താൽ മേൽപറമ്പ് ടൗണിന്റെ സൗന്ദര്യവൽക്കരണം യാഥാർഥ്യമാക്കാം. സംസ്ഥാന പാത അതിനനുസരിച്ച് നവീകരിക്കുകയും ആവശ്യമായ നിലയിൽ വികസിപ്പിക്കുകയും വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

