ഇടുക്കി ജില്ലയിലെ കുമളിയിൽ യാത്രാവാഹനം അപകടത്തിൽപെട്ടു. ചെല്ലാർകോവിൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ വീടിന്റെ മേൽക്കൂരയിലേക്ക് മറിഞ്ഞത്.
കുമളി ഒന്നാം മൈൽ അമരാവതി സ്കൂളിന് സമീപത്താണ് സംഭവം ഉണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു.
ഇവരെ ഉടൻതന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി. കാർ വീടിന്റെ ഷീറ്റുകൾക്ക് മുകളിലേക്ക് പതിച്ചതിനാൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു ഷീറ്റുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

