പെർള∙ എൻമകജെ പഞ്ചായത്തിലെ ഉന്നതികളിൽ ജലക്ഷാമം രൂക്ഷം. നടുബയൽ കൊറഗ ഉന്നതികളിലാണ് ജലക്ഷാമം രൂക്ഷമായത്.
ജലജീവൻ മിഷന്റെ പൈപ്പ് ലൈനിൽ നിന്നുമാണ് ഉന്നതികളിലേക്കും പരിസര പ്രദേശങ്ങളിലേക്കും ജലവിതരണം നടത്തിയിരുന്നത്.
ഇപ്പോൾ ജലവിതരണം മുടങ്ങിയതിനാൽ നടുബയൽ ഉന്നതി നിവാസികൾ സ്വകാര്യ സ്ഥലത്ത് നിന്ന് ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്. രണ്ട് മാസമായി ജലവിതരണം മുടങ്ങിക്കിടക്കുന്നു.
ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ കൂടാതെ ഉന്നതിയിൽ കുഴൽക്കിണർ ഉണ്ടെങ്കിലും മോട്ടർ തകരാറായതിനാൽ വെള്ളമെടുക്കാനാവുന്നില്ല. കുഴൽക്കിണർ, മോട്ടർ എന്നിവയുടെ പരിശോധന നടത്തുന്നതിനുള്ള വിദഗ്ധർ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഇവരുടെ സാക്ഷ്യപത്രം കിട്ടിയാൽ മാത്രമേ ഇതിനു ഫണ്ട് അനുവദിക്കാനും തുടർനടപടി നടത്താനും പറ്റുകയുള്ളൂ.
വാർഡിലെ വിവിധ സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിനു മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അധികൃതർ പരിശോധന നടത്തി രണ്ട് ദിവസം ജലവിതരണമുണ്ടാകും.
പിന്നീട് മുടങ്ങും. ഇപ്പോൾ ജലജീവൻ മിഷനും പൈപ്പ് ലൈൻ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.
ഇതിലൊന്നും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. വോൾട്ടേജ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും ഓപ്പറേറ്റർമാരുടെ കുറവും ജലവിതരണത്തെ ബാധിക്കുന്നതായാണ് അധികൃതർ പറയുന്നത്.
ഇതൊക്കെ പരിഹരിക്കുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ജലഅതോറിറ്റിയുടെ ഭാഗത്ത് നിന്നു പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടിയാണ് വേണ്ടത്
സൗദാബി ഹനീഫ്, വാർഡ് അംഗം,എൻമകജെ പഞ്ചായത്ത്.
ജലക്ഷാമം രൂക്ഷമായതോടെ ഉന്നതിയിൽ നിന്നും തൊഴിലിനു പോകുന്നവരും വിദ്യാർഥികളും ദുരിത്തിലായി.
ഇവർക്ക് വെള്ളം കൊണ്ടുവരുന്നതിനും സമയം കണ്ടെത്തേണ്ടതിനാൽ തൊഴിലിനും സ്കൂളിലും കൃത്യസമയത്ത് പോകാൻ പറ്റാത്ത സ്ഥതിയാണ്. എൻമകജെ പഞ്ചായത്തിലെ 17ാം വാർഡ് ബേങ്ങപദവിലാണ് ഈ ഉന്നതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

