തൃശൂരിൽ ബൈക്ക് മോഷണക്കേസിലെ പ്രതിയെ പിടികൂടിയത് ട്രാഫിക് നിയമലംഘനത്തിന് ലഭിച്ച പിഴ നോട്ടീസിലെ ചിത്രത്തിലൂടെ. ചിറ്റണ്ട
സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് വടക്കേ സ്റ്റാൻഡിനു സമീപത്തുനിന്നും മോഷ്ടിച്ച കേസിലാണ് ചാവക്കാട് തൊട്ടാപ്പ് സ്വദേശി അറയ്ക്കൽ സാദിഖ് (18) അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഹനം മോഷണം പോയ വിവരം അറിഞ്ഞ ഉടൻ ഉടമ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് ഉടമയുടെ വിലാസത്തിൽ ലഭിച്ചു.
നോട്ടീസിനൊപ്പം ഉണ്ടായിരുന്ന ചിത്രത്തിൽ ബൈക്ക് ഓടിക്കുന്നയാളുടെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. ഈ വിവരം ഉടൻ തന്നെ ഉടമ പോലീസിനെ അറിയിച്ചു.
നോട്ടീസിലെ ഫോട്ടോ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ചാവക്കാട് ലൈറ്റ് ഹൗസിനു സമീപത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

