കുറ്റിക്കോൽ∙ ഒരു കൊക്കിന്റെ ജീവൻ രക്ഷിക്കാൻ അഗ്നിരക്ഷാ സേന നടത്തിയത് ജീവൻ പണയം വച്ചുള്ള സാഹസിക ദൗത്യം. തീറ്റയും വെള്ളവുമില്ലാതെ ഒരു ദിവസം മുഴുവൻ കുറ്റിക്കോൽ ടൗണിനു സമീപമുള്ള വളപ്പിലെ മരത്തിനു മുകളിൽ കുടുങ്ങിക്കിടന്ന കൊക്കിനാണ് അഗ്നിരക്ഷാ സേനയുടെ സന്മനസ്സ് തുണയായത്.
മരത്തിന്റെ ചില്ലകളിൽ കൊക്ക് കുടുങ്ങിയതോടെ അനങ്ങാൻ കഴിയാതായി. മറ്റു പക്ഷികൾ കൂട്ടംകൂടി കലമ്പൽ കൂട്ടിയതോടെയാണ് കുറ്റിക്കോൽ സ്വകാര്യ പിഎസ്സി സെന്ററിലെ വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇവർ വിവരമറിയിച്ചതനുസരിച്ച് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ജി മനോജ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഏണിയിലൂടെ കയറിയ സേനാംഗം എസ്.ഗംഗാധരൻ മരത്തിന്റെ മുകളിലെ ചില്ലയിലെത്തി.
കൊക്ക് കുടുങ്ങിയ ചില്ല പിന്നെയും ഉയരത്തിൽ. കയ്യിലുള്ള മരക്കൊമ്പ് ചേർത്തുകെട്ടി തോട്ടിയുണ്ടാക്കിയാണ് ഗംഗാധരൻ കൊക്കിനെ മോചിപ്പിച്ചത്.
താഴെയെത്തിച്ച ശേഷം കാലിൽ കുടുങ്ങിയ നൂൽ ഊരിമാറ്റി കൊക്കിനെ പറത്തിവിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

