ചിറ്റാരിക്കാൽ ∙ മലയോരത്തെ കമുകിൻ തോപ്പുകളിൽ രോഗം പടരുന്നു. ചെറുതും വലുതുമായ കമുകുകളെല്ലാം ഇലപ്പുള്ളി രോഗവും മറ്റും ബാധിച്ചു നശിക്കുകയാണ്.
പല തോട്ടങ്ങളിലും ഇപ്പോൾ കുമിൾ രോഗം പടർന്നു പിടിക്കുകയാണ്. തോട്ടങ്ങളിൽ പ്രതിരോധ മരുന്നുകൾ തളിച്ചിട്ടും ഫലമില്ലെന്നു കർഷകർ പറയുന്നു.
കൃഷിയിടത്തിലെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമാണ് രോഗം തടയാനുള്ള പ്രധാന പ്രതിവിധി.
ജില്ലയിൽ മണ്ണിന്റെ അമ്ലത കൂടുതലാണെന്ന് കൃഷിവകുപ്പ് നിയോഗിച്ച ടാക്സ്ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. കുമ്മായം ചേർത്ത് മണ്ണിലെ പിഎച്ച് സാധാരണ നിലയിലാക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.
എന്നാൽ കൃത്യമായ മണ്ണുപരിശോധന നടത്തി പിഎച്ച് ക്രമപ്പെടുത്തിയ തോട്ടങ്ങളിൽപ്പോലും രോഗം ബാധിച്ചിട്ടുണ്ട്. കമുകുകൾക്ക് രോഗം ബാധിച്ചതോടെ മലയോരത്ത് അടയ്ക്ക ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

