കാസർകോട് ∙ പുതിയ ബസ് സ്റ്റാൻഡിൽ പെട്ടെന്നൊരു ആൾക്കൂട്ടം. യുവാക്കൾ ഒളിഞ്ഞുകിടക്കുന്ന എന്തോ ചിലതു കണ്ടെത്താനുള്ള ശ്രമമാണ്. മുറിച്ചു കടക്കരുത് എന്നെഴുതിയ റിബൺ.
കാസർകോട് ഫ്ലീ മാർക്കറ്റ് എക്സിബിഷന്റെ മുന്നോടിയായി ഫയർഫ്ലൈസ് യുവജന കൂട്ടായ്മ നടത്തിയ ‘നിധിവേട്ട’ മത്സരമാണ് ആകാംക്ഷ പകർന്നത്. വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, രഹസ്യ ഇടങ്ങളിൽ ഒളിപ്പിച്ചു വച്ച വസ്തുക്കൾ കണ്ടെത്തി നൽകുക, സൂചനകൾ പിന്തുടർന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുക തുടങ്ങിയവയായിരുന്നു മത്സരത്തിന്റെ ഭാഗമായിരുന്നത്.
‘മനോരമ’ പത്രം വായിച്ച് വാക്കുകൾ കണ്ടെത്താനുള്ള ടാസ്കും ഉണ്ടായിരുന്നു.
ക്രൈം സീൻ സോൾവിങ് എന്ന കുറ്റാന്വേഷണ ഘട്ടം ആവേശം പകർന്നു. 150 പേർ പങ്കെടുത്ത ആദ്യ നിധിവേട്ട
മത്സരത്തിൽ ‘സെബ്ലോസ്കി’ ടീം ജേതാക്കളായി. 10,000 രൂപയാണ് ഒന്നാം സമ്മാനം.
വനിതകൾ മാത്രമടങ്ങിയ ടീമാണ് റണ്ണേഴ്സ് അപ് ആയി രണ്ടാം സ്ഥാനം നേടിയത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപം 60 സ്റ്റാളുകളുമായി 21, 22, 23 തീയതികളിൽ ആണ് കാസർകോട് ഫ്ലീ മാർക്കറ്റ്.
വിവിധ രുചി വിഭവങ്ങൾ, വസ്ത്രങ്ങൾ, കലാവിരുതുകൾ, ചിത്രങ്ങൾ, പെയ്ന്റിങ്സ് തുടങ്ങി നാനാ മേഖലകളിലുള്ള കാസർകോടിന്റെ സംരംഭകർ ആണ് ഇത് ഒരുക്കുന്നത്. വൈകിട്ട് 3 മുതൽ രാത്രി 10 മണി വരെയുള്ള ഫെസ്റ്റിവലിൽ കാസർകോടിന്റെ വിവിധ കലാകാരന്മാർക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ വേദി നൽകും.
മൂന്നു ഘട്ടങ്ങളിലായിരുന്നു മത്സരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

