കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 9 വരെയാണ് ഈ നിയന്ത്രണം നിലനിൽക്കുക.
മാക്കൂട്ടം ചുരം പാത ഉൾപ്പെടെയുള്ള പ്രധാന പാതകളിലാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്. 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ടിപ്പറുകൾ, കണ്ടെയ്നറുകൾ, ടാങ്കറുകൾ, മണൽ-തടി ലോഡുകൾ വഹിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം. ഇത്തരം വാഹനങ്ങൾ സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ തടയുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. കൂടാതെ, പച്ചക്കറി വിപണനത്തിനായി എത്തുന്ന സാധാരണ ചരക്കുവാഹനങ്ങൾക്കും ലോറികൾക്കും ഇന്ധനം, പാചകവാതകം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാമെന്ന് മടിക്കേരി ഡപ്യൂട്ടി കമ്മിഷണർ എസ്.ജെ.സോമശേഖർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

