അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങൾക്കിടെ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് തന്റെ സ്ഥാനത്തുനിന്ന് രാജിവെച്ചു.
ഇദ്ദേഹത്തിന്റെ രാജി ട്രസ്റ്റ് അംഗീകരിച്ചു. സംഭവത്തെത്തുടർന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര ജനറൽ സെക്രട്ടറിയായ ബജ്റംഗ് ലാൽ ബാഗ്ര പുതിയ സെക്രട്ടറിയായി ചുമതലയേൽക്കുമെന്നാണ് സൂചന.
ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബജ്റംഗ് ലാൽ ബാഗ്ര, നിലവിലെ ട്രസ്റ്റ് അംഗം കൃഷ്ണമോഹൻ എന്നിവരുടെ പേരുകൾ സജീവമായി പരിഗണനയിലുണ്ടായിരുന്നു. ഇതിനുപുറമെ, വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയെ ട്രസ്റ്റ് അംഗമായി ഉൾപ്പെടുത്തുന്ന കാര്യവും നേതൃത്വം പരിഗണിക്കുന്നുണ്ട്.
അയോധ്യയിലെ ക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ചമ്പത് റായ്, ട്രസ്റ്റി ഡോ. അനിൽ മിശ്ര എന്നിവർ രാജിവെക്കാൻ തീരുമാനിച്ചത്.
സംഭാവന സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും വീഴ്ചകൾ സംഭവിച്ചെന്ന ആരോപണങ്ങൾ ക്ഷേത്ര ഭരണസമിതിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

