സംസ്ഥാനത്തെ ആർടിഒ ഓഫിസുകളിൽ നിലവിലുള്ള പരിമിതമായ സേവന സമയക്രമം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. നിലവിൽ പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും സമർപ്പിക്കാൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്.
ഈ നിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം അധികൃതർക്ക് നിവേദനം നൽകി.
നിലവിലെ സമയക്രമം ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും, ഭിന്നശേഷിക്കാർക്കും, തൊഴിലാളികൾക്കും, മുതിർന്ന പൗരന്മാർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് നിലനിന്നിരുന്നത് പോലെ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങളിൽ നിന്നും അപേക്ഷകളും പരാതികളും സ്വീകരിക്കുന്ന പഴയ രീതിയിലേക്ക് മടങ്ങണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

