കൂറ്റനാട് പരിധിയിലെ കറുകപുത്തൂരിൽ സ്വന്തം കാർ അഗ്നിക്കിരയാക്കിയ സംഭവത്തിൽ യുവാവിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമാരപുരം പള്ളിക്കര വടക്കേക്കര വീട്ടിൽ താജുദ്ദീൻ (36) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കറുകപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം റോഡരികിൽ വാഹനം കത്തുന്നത് ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർ ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റ് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.
തുടർന്ന് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തിരുമിറ്റക്കോട് സ്വദേശിയായ ഭാര്യയുമായി താജുദ്ദീൻ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും, ഇതിന്റെ തുടർച്ചയായാണ് വൈരാഗ്യം തീർക്കാൻ യുവാവ് കാർ തീവെച്ചു നശിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പൊതുസ്ഥലത്ത് ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ വാഹനം തീവെച്ചു നശിപ്പിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പട്ടാമ്പി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

