തൃശൂർ ജില്ലയിലെ ചേർപ്പിൽ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലെ മതിലുകളിലും കടമുറികളുടെ ഷട്ടറുകളിലും സ്പ്രേ ഉപയോഗിച്ച് വിവിധ രീതിയിലുള്ള എഴുത്തുകളും ചിഹ്നങ്ങളും വരച്ചിടുന്ന പ്രവണത വ്യാപകമാകുന്നു. ദിവസേന വിവിധ സ്ഥലങ്ങളിൽ വർണ്ണാഭമായ രീതിയിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം എഴുത്തുകൾ നാട്ടുകാരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംഭവത്തിൽ നിരവധി പേർ ഇതിനകം ആശങ്കയറിയിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, നിലവിൽ നടന്നുവരുന്ന സംഭവങ്ങളിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിശദീകരണം.
ഇത്രയധികം സ്ഥലങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഇത്തരത്തിൽ ചിത്രങ്ങളും എഴുത്തുകളും പതിപ്പിച്ചിട്ടും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നത് ജനങ്ങൾക്കിടയിൽ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

