കാഞ്ഞങ്ങാട് ∙ പൊലീസും ഹോം ഗാർഡും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞങ്ങാട് നഗരം. ഉച്ചയോടെ കുരുക്കു മുറുകി ഗതാഗതം സ്തംഭിച്ചു.
കോട്ടച്ചേരി ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ചായിരുന്നു കുരുക്ക്. ഉച്ചയോടെ വാഹനങ്ങളുടെനിര മൂന്നു ഭാഗത്തേക്കും നീണ്ടു. ഈ സമയം ഇവിടെ പൊലീസോ ഹോം ഗാർഡോ ഉണ്ടായിരുന്നില്ല.
ഗതാഗതം പൂർണമായി സ്തംഭിച്ചതോടെ നാട്ടുകാർ ഇടപെട്ടു ഗതാഗതംനിയന്ത്രണം ഏറ്റെടുത്തു. ഈ സമയത്ത് നഗരത്തിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശനും ഗതാഗതനിയന്ത്രണത്തിന് മുന്നിട്ടിറങ്ങി.
ചുമട്ടുതൊഴിലാളികളും ഗതാഗത നിയന്ത്രണത്തിനായി രംഗത്തെത്തി.
വിവരമറിഞ്ഞ് ഉച്ചയോടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇവിടേക്കു നിയമിച്ചു. ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് ഗതാഗതക്കുരുക്കഴിച്ചു.
തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ നഗരത്തെ പ്രധാനഭാഗത്തു പൊലീസിനെ നിയമിക്കാത്തതു പ്രതിഷേധത്തിനിടയാക്കി. ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് കുറുകെ കടക്കാനാവാതെ കാൽനടയാത്രക്കാരും ഏറെ പ്രയാസപ്പെട്ടു.
ഇവിടേക്കു പിന്നീട് ജനമൈത്രി വൊളന്റിയർമാരെ നിയമിച്ചു പരിഹാരം കാണുകയായിരുന്നു. തിരഞ്ഞെടുപ്പിനായി ബസുകൾ കൂട്ടത്തോടെ പോയത് യാത്രക്കാരെയും ബാധിച്ചു.
സ്വകാര്യബസുകൾ ഇല്ലാത്തിനെത്തുടർന്നു കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് മിക്ക സമയവും ഒഴിഞ്ഞ നിലയിലായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

