
തൃക്കരിപ്പൂർ ∙ മഴയുടെ ശക്തി കുറഞ്ഞതോടെ ഇഴജന്തുക്കൾ ആശങ്ക പടർത്തുന്നു. കഴിഞ്ഞദിവസം സൗത്ത് തൃക്കരിപ്പൂരിലെ തെക്കുമ്പാട്ടുനിന്ന് ചെങ്കറുപ്പൻ പാമ്പിനെ കണ്ടെത്തിയിരുന്നു.
റിട്ട. ലേബർ ഓഫിസ് ജീവനക്കാരനായ തൃക്കരിപ്പൂർ വേണുവിന്റെ പറമ്പിലാണ് ചെങ്കറുപ്പനെ കണ്ടെത്തിയത്.
പൂച്ചകടിച്ച് അവശനിലയിലായിരുന്നു പാമ്പ്. ചുവപ്പുനിറത്തിലെ കറുത്തവരകളാണ് ചെങ്കറുപ്പൻ എന്ന പേരിനു കാരണം.
വയനാടൻ മലനിരകളിലാണ് ചെങ്കറുപ്പനെ അപൂർവമായിട്ടെങ്കിലും കാണാറുള്ളത്. മണ്ണിനടിയിൽനിന്നു വല്ലപ്പോഴും മാത്രം പുറത്തുവരുന്നതാണ് ഇതെന്നു പറയുന്നു.വിഷമില്ലാത്ത പാമ്പാണ് ചെങ്കറുപ്പൻ.
മുഖ്യഭക്ഷണം മണ്ണിരയാണ്. സൈലോഫിസ് ജനുസിലെ ആറാമത്തെ ഇനമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]