പാലക്കുന്ന്∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം നാടാകെ. വിവിധ മുന്നണി സ്ഥാനാർഥികളുടെ കലാശക്കൊട്ട് വിവിധ കേന്ദ്രങ്ങളിലായി നടന്നു.
ഉദുമ, ബേക്കൽ, പള്ളിക്കര, മേൽപറമ്പ്,കോളിയടുക്കം, മൊഗ്രാൽപുത്തൂർ, കുമ്പള ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടന്ന കലാശക്കൊട്ട് ആവേശകരമായിരുന്നു. വിവിധ സ്ഥാനാർഥികളെ ആനയിച്ചുള്ള പ്രകടനവും ഗാനമേളയും ബാൻഡ് വാദ്യവും ഉൾപ്പെടെ നടന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ എൽഡി എഫ് ഉദുമയിലെ കൊട്ടിക്കലാശം പാലക്കുന്നിലായിരുന്നു.
സ്ഥാനാർഥികൾക്ക് പുറമേ നേതാക്കളായ കെ.വി. കുഞ്ഞിരാമൻ, സിപിഎം ഏരിയ സെക്രട്ടറി മധു മുദിയക്കാൽ, പ്രാദേശിക നേതാക്കളായ കെ.
സന്തോഷ് കുമാർ, പി.വി. രാജേന്ദ്രൻ, ചന്ദ്രൻ കൊക്കാൽ ,രാമദാസൻ, കെ.വി.
ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പള്ളത്ത് നിന്നു തുടങ്ങി ഉദുമയിലാണ് യുഡിഎഫിന്റെ കലാശക്കൊട്ട് ജാഥ സമാപിച്ചു. നേതാക്കളായ ഗീതാ കൃഷ്ണൻ, കെ.ബി.എം.
ഷെരീഫ്, ഹമീദ് മാങ്ങാട് ,അൻവർ മാങ്ങാട്, ശ്രീധരൻ വയലിൽ തുടങ്ങിയവർ നേതൃത്വം നൽകി. ബേക്കൽ മുതൽ തൃക്കണ്ണാട് വരെയാണ് ബിജെപിയുടെ കലാശക്കൊട്ട് നടന്നത്.
ബിജെപി മീഡിയ ജില്ലാ കൺവീനർ വൈ.കൃഷ്ണദാസ്, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം.കൂട്ടക്കനി, സദാശിവൻ മണിയങ്കാനം,ശ്യാംകാശി, മധുസൂദനൻ, ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷൻ സ്ഥാനാർഥി മാലതി രാഘവൻ, ബ്ലോക്ക്–വാർഡ് സ്ഥാനാർഥികളും പങ്കെടുത്തു.
പൂച്ചക്കാടിൽ നിന്നു കല്ലിങ്കാലിലേക്കാണ് യുഡിഎഫ് കലാശക്കൊട്ട് നടത്തിയത്. യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് പൊതുയോഗത്തിൽ സിദ്ദിഖ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ.ബക്കർ, ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവൽ, യുഡിഎഫ് കൺവീനർ സുകുമാരൻ പൂച്ചക്കാട് എന്നിവർ നേതൃത്വം നൽകി. എൽഡിഎഫിന്റെ നേതൃത്വത്തിലും പ്രകടനം നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

