പാലോട് ∙ നന്ദിയോട് പഞ്ചായത്തിലെ വലിയ താന്നിമൂട്ടിൽ വവ്വാലുകളുടെ അനിയന്ത്രിതമായ സാന്നിധ്യം ജനജീവിതം ദുസ്സഹമാക്കുന്നു. നിരവധി തവണ പരാതികളും വാർത്തകളും നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തത് നാട്ടുകാരിൽ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
വലിയ താന്നിമൂട് – പേരയം റോഡ് വക്കിലെ ജനവാസ മേഖലയിലുള്ള, മുറിച്ചുമാറ്റാൻ കാലാവധി കഴിഞ്ഞ അക്കേഷ്യ, ആഞ്ഞിലി മരങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകൾ ചേക്കേറിയിരിക്കുന്നത്. ഈ പ്രദേശത്തെ വീടുകളിൽ രാത്രികാലങ്ങളിൽ ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന വിധത്തിലാണ് വവ്വാലുകളുടെ ശല്യം.
വരും ദിവസങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉൾപ്പെടെയുള്ള അധികാരികൾക്ക് നിരവവധി നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പ്രധാന ആക്ഷേപം.
എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. അക്കേഷ്യ മുറിച്ചു മാറ്റണം
‘കാലാവധി കഴിഞ്ഞ അക്കേഷ്യ മരങ്ങൾ മുറിച്ചു മാറ്റാത്തത് മൂലമാണ് മരങ്ങളിൽ ചേക്കേറുന്ന വവ്വാലുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത്.
വലിയ ആശങ്ക ജനിപ്പിക്കുന്നതാണ് വവ്വാൽക്കൂട്ടം. നാട്ടുകാർക്ക് വലിയ ആശങ്കയുണ്ട്.
ഈ ആശങ്ക നേരത്തെ പലതവണ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നടപടി ഉണ്ടായിട്ടില്ല.
വിഷയം സർക്കാരിന്റെയും വനം വകുപ്പിന്റെയും ശ്രദ്ധയിൽ കൊണ്ടു വരാൻ ഇടപെടലുകൾ നടത്തും’ എന്ന് കോൺഗ്രസ് കുറുപുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനു എസ്.ലാൽ വ്യക്തമാക്കി. ആശങ്ക പരിഹരിക്കണം
‘വവ്വാലുകൾ കൂട്ടമായി ചേക്കേറിയിരിക്കുന്നത് വലിയൊരു സാമൂഹിക, ആരോഗ്യ വിഷയമായി മാറിയിരിക്കുകയാണ്.
ഈ ആശങ്ക പരിഹരിക്കാൻ വനം വകുപ്പും ജനപ്രതിനിധികളും ഇടപെടണം. ഇവിടത്തെ അക്കേഷ്യ മരങ്ങൾ മുറിച്ചു മാറ്റിയാൽ എണ്ണം ഗണ്യമായി കുറയ്ക്കാനും ക്രമേണ ഇവയുടെ സാന്നിധ്യം ഇല്ലാതാക്കാനും കഴിയും.
അടിയന്തര നടപടികൾ ഉണ്ടാവണം’ എന്ന് സിപിഎം കുറുപുഴ ലോക്കൽ സെക്രട്ടറി കെ. സുധാകരൻ ആവശ്യപ്പെട്ടു.
വർഷങ്ങളായിട്ടും നടപടിയില്ല
‘വലിയതാന്നിമൂട് പേരയം റോഡ് വക്കിൽ വനം വകുപ്പ് ഓഫിസിന്റെ മുന്നിൽ മരങ്ങളിൽ ചേക്കേറിയിരിക്കുന്ന വവ്വാലുകളുടെ കാഴ്ച വർഷങ്ങളുടെ പഴക്കമുള്ളതാണ്. നിപ്പ അടക്കം അടിക്കടി റിപ്പോർട്ട് ചെയ്യുമ്പോൾ ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്.
ഇതിന്റെ സാന്നിധ്യം തുടങ്ങിയപ്പോൾ തന്നെ നടപടി സ്വീകരിച്ചെങ്കിൽ എണ്ണക്കൂടുതൽ ഉണ്ടാകുമായിരുന്നില്ല. വനം വകുപ്പ് ഇടപെടണം.
അല്ലാത്ത പക്ഷം സമര രംഗത്ത് വരും’ എന്ന് ബിജെപി നന്ദിയോട് ഏരിയ ജനറൽ സെക്രട്ടറി വിഷ്ണു പ്രസന്നൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

