
അധ്യാപക ഒഴിവ്
മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 12ന് 11നു സ്കൂളിൽ. ചീമേനി ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് ജൂനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 22 നു ഉച്ചയ്ക്ക് 2 നു നടത്തും.
അപേക്ഷ ക്ഷണിച്ചു കിനാനൂർ – കരിന്തളം ∙ ഗവ. കോളജിൽ ഒന്നാം വർഷ ബിഎസ്സി ബോട്ടണി കോഴ്സിലെ സീറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാർഥികൾ രേഖകൾ സഹിതം 12ന് 4ന് അകം കോളജിൽ അപേക്ഷ സമർപ്പിക്കണം. 0467–2235955.
പുല്ലൂർ ∙ ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷിക്കാം.
താൽപര്യമുള്ളവർ 13 മുതൽ 19 വരെ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷിക്കണം. 0467 2268174.
ഓവർസീയർ
ബദിയടുക്ക ∙ ബദിയടുക്ക പഞ്ചായത്തിലെ താൽക്കാലിക ഓവർസീയറുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയും ബന്ധപ്പെട്ടമേഖലയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 16.
04998–208575 സീറ്റൊഴിവ് കാസർകോട് ∙ ഗവ. ഐടിഐയിൽ എൻസിവിടി മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് പ്രവേശനത്തിന് മെട്രിക് ഇൻഡക്സ് മാർക്ക് 180നും 170നും ഇടയിലുള്ള എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട
അപേക്ഷകർ നാളെ 9ന് ഐടിഐയിൽ നടക്കുന്ന അഡ്മിഷൻ കൗൺസലിങ്ങിന് ഹാജരാകണം. 04994-256440.
സംഘാടക സമിതി രൂപീകരണം 13 ന്
തൃക്കരിപ്പൂർ ∙ ഈ വർഷത്തെ ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേള സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. സംഘാടക സമിതി രൂപീകരണം 13 നു വൈകിട്ട് 3.30 നു സ്കൂളിൽ നടത്തുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]