മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് ശ്രേയ ജയദീപ്. റിയാലിറ്റി ഷോകളിലൂടെ കലാലോകത്തേക്ക് കടന്നുവന്ന ശ്രേയ, അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ‘ഇന്നൂ ഞാനെന്റ് മുറ്റത്ത് മുല്ലക്ക്…’ എന്ന ഗാനത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്.
തുടർന്ന് ഒപ്പം എന്ന സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. തന്റെ സമപ്രായക്കാരായ അഭിനേത്രികളായ മീനാക്ഷി, അനിഘ എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ശ്രേയ ജയദീപ് മനസ്സ് തുറന്നു.
മീനാക്ഷിയുമായുള്ള സൗഹൃദം
“അമർ അക്ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് മീനാക്ഷിയെ ഞാൻ ആദ്യമായി കാണുന്നത്. അപ്പോഴാണ് മീനാക്ഷിയെ ആദ്യമായി പരിചയപ്പെടുന്നത്.
അപ്പോഴും ഇപ്പോഴും എന്തെങ്കിലും പ്രോഗ്രാമുകളോ ഷൂട്ടോ ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ തമ്മിൽ കാണാറുള്ളൂ. അല്ലാതെ ഫോൺ വിളിക്കലൊക്കെ ഭയങ്കര കുറവാണ്.
അന്ന് അച്ഛന്റെയോ അമ്മയുടെയോ ഫോൺ എടുത്തിട്ടുവേണമല്ലോ വിളിക്കാൻ. അതുകൊണ്ടുതന്നെ ആ സമയത്ത് തീരെ വിളി കുറവായിരുന്നു.
പക്ഷേ, ഞങ്ങൾക്കിടയിൽ ആ ബോണ്ട് ഇപ്പോഴും ഉണ്ട്. അത് ഞങ്ങൾക്കുപോലും ഒരു സർപ്രൈസിങ്ങ് ഫാക്ടറാണ്.
എത്ര നാളുകൾക്കു ശേഷം കണ്ടാലും ‘എടീ പിന്നെയില്ലേ…’ എന്നു ചോദിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങും.”
അനിഘയുമായുള്ള അടുപ്പം
അനിഘയുമായുള്ള സൗഹൃദത്തെക്കുറിച്ച് ശ്രേയ പറയുന്നതിങ്ങനെ: “അനിഘയെയും ചെറുപ്പം മുതലേ അറിയാം. കോഴിക്കോടു തന്നെയാണ് അവളുടെ വീടും.
ഷൂട്ടിനിടയിൽ തന്നെയാണ് പരിചയപ്പെട്ടത്. പിന്നെ കോളേജിൽ എന്റെ സീനിയറായി.
അവൾ പറഞ്ഞിട്ടാണ് ഞാൻ ജേണലിസം പഠിച്ചത്. ഇപ്പോൾ ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നതും.
എടാ പാലുണ്ടോ, എടാ അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ചു വിളിക്കുന്ന തരം ബോണ്ടിങ്ങിലേക്കെത്തി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

