അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ‘ബാല്യസ്പന്ദനം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിവിൽ സ്റ്റേഷൻ നവചേതന അങ്കണവാടിയിൽ വെച്ച് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ടി സരിതകുമാരി അധ്യക്ഷത വഹിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ അഫ്സൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ വിശദാംശങ്ങൾ ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ യോഗത്തിൽ അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ കെ.സി.ശോഭിത, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ പി.പി. അനിത, ടെക്നിക്കൽ അസിസ്റ്റന്റ് സി.
രാജൻ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ഡോ. എൽ.
ഭവില, സിഡിപിഒ തങ്കമണി, എംസിഎച്ച് ഓഫിസർ ഖൈറുന്നിസ, ഡിപിഎച്ച്എൻ ജമീല, സിവിൽ സ്റ്റേഷൻ യുപി സ്കൂൾ പ്രധാന അധ്യാപിക ഷോളി, ജില്ലാ ആർബിഎസ്കെ കോഓർഡിനേറ്റർ വി.എം. മഞ്ജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഉദ്ഘാടനത്തിന് ശേഷം അങ്കണവാടി കുട്ടികൾക്കായുള്ള പ്രത്യേക സ്ക്രീനിങ് പരിശോധനയും നടന്നു. ആരോഗ്യവകുപ്പും വനിത-ശിശു വികസന വകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
എല്ലാ അങ്കണവാടികളിലും മൂന്ന് മാസത്തിലൊരിക്കൽ മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യപരിശോധന നടത്തി കുഞ്ഞുങ്ങളുടെ വികാസവും വളർച്ചയും ഉറപ്പാക്കുക, തുടർന്നുള്ള ആവശ്യമായ പരിശോധനകളും ചികിത്സയും ലഭ്യമാക്കുക എന്നിവയാണ് ‘ബാല്യസ്പന്ദനം’ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1,108 അങ്കണവാടികളിലെ 9,026 കുട്ടികളെയാണ് പരിശോധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

