കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്താചിത്രങ്ങളിൽ മികച്ച ചിത്രത്തിനുള്ള ഒന്നാം സ്ഥാനം സീനിയർ ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിം കരസ്ഥമാക്കി. 10,001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
വിജയികൾക്കുള്ള അവാർഡുകൾ പിന്നീട് സ്കൂളിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വിതരണം ചെയ്യും. പ്രമുഖർ ഉൾപ്പെട്ട
വിധികർത്താക്കളുടെ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ടൈംസ് ഓഫ് ഇന്ത്യ റിട്ടയേർഡ് ഫോട്ടോ ജേർണലിസ്റ്റ് പി.ജെ.
ഗിരീഷ് കുമാർ, ടൈംസ് ഓഫ് ഇന്ത്യ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയ്കൃഷ്ണൻ നായർ, ഫോട്ടോ വൈഡ് മാഗസിൻ മാനേജിങ് എഡിറ്റർ എ.പി. ജോയി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ വെച്ച് ജൂലൈ 28 മുതൽ 31 വരെയാണ് ലൂർദിയൻ ബാസ്കറ്റ് ബോൾ ടൂർണമെന്റ് അരങ്ങേറിയത്. ടൂർണമെന്റിന്റെ ഭാഗമായി പകർത്തിയ മികച്ച ദൃശ്യമാണ് പുരസ്കാരത്തിന് അർഹമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

