കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള ആകാശപാതയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ വാഹനത്തിന്റെ താക്കോൽ അഗ്നിരക്ഷാ സേന ഇടപെട്ട് വീണ്ടെടുത്തു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ കക്കടി വീട്ടിൽ ശിവനാഥന്റെ കാറിന്റെ താക്കോലാണ് ആകാശപാതയിലെ ഇരുമ്പ് റണ്ണറുകൾക്കിടയിൽ അബദ്ധവശാൽ വീണു കുടുങ്ങിപ്പോയത്. ഉടൻ തന്നെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സേനാംഗം എം.
നിഖിൽ ലാഡർ ഉപയോഗിച്ച് പാതയുടെ മുകളിൽ കയറി അതീവ സാഹസികമായാണ് താക്കോൽ പുറത്തെടുത്തത്. തുടർന്ന് സുരക്ഷിതമായി താക്കോൽ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

