എതിർദിശകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിൽ നിന്നുള്ള കണ്ണ് കൂസിക്കുന്ന വെളിച്ചം കാരണം റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവുമായി വിദ്യാർഥികളുടെ ശ്രദ്ധേയമായ നേട്ടം. ഇരിങ്ങാലക്കുടയിൽ വെച്ച് സംഘടിപ്പിച്ച റവന്യു ജില്ലാ ശാസ്ത്രോത്സവത്തിലാണ് തൃശൂർ തോപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ എസ്.ജോൺപോൾ, അരവിന്ദ് അജയൻ എന്നിവർ ചേർന്ന് ‘ഓട്ടമാറ്റിക് ഹെഡ് ലൈറ്റ് കൺട്രോൾ സിസ്റ്റം’ അവതരിപ്പിച്ചത്.
സെൻസറുകളുടെയും ആധുനിക സംവിധാനങ്ങളുടെയും സഹായത്തോടെ വളരെ കുറഞ്ഞ ചെലവിൽ ഏത് വാഹനത്തിലും ഘടിപ്പിക്കാൻ സാധിക്കുന്നതാണ് ഈ പുതിയ ഉപകരണം. എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഹൈബീം വെളിച്ചം ഈ ഉപകരണത്തിലെ സെൻസർ വഴി തിരിച്ചറിഞ്ഞ് പ്രകാശത്തിന്റെ തീവ്രത സ്വയം കുറയ്ക്കാൻ സഹായിക്കുന്നു.
ഭാവിയിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും ഇത് സ്ഥാപിക്കാൻ സാധിക്കുമെന്ന് യുവപ്രതിഭകൾ വ്യക്തമാക്കി. ഏകദേശം 300 രൂപ മാത്രം ചെലവിലാണ് ഈ സംവിധാനം യാഥാർത്ഥ്യമാക്കുന്നത്.
മറ്റൊരു കൗതുകകരമായ കാഴ്ചയPയിരുന്നു സാമൂഹികശാസ്ത്ര വർക്കിങ് മോഡൽ മത്സരവേദിയിലേക്ക് സ്വന്തമായി നിർമ്മിച്ച ഹൈബ്രിഡ് കാറുമായി എത്തിയ വിദ്യാർത്ഥികൾ. കോട്ടപ്പുറം സെന്റ് ആൻസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്വണ് ഹ്യുമാനിറ്റീസ് വിദ്യാർഥികളായ ഉമയും ജോസ്ബിനും ആണ് ഈ വ്യത്യസ്തമായ വാഹനത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.
സോഷ്യോളജി ക്ലാസിൽ ടെക്നോളജിയും ഇക്കോണമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ചതിൽ നിന്നാണ് ഇത്തരമൊരു ആശയം ഇവർക്ക് ലഭിച്ചത്. സാങ്കേതികവിദ്യ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുന്ന ഈ കാറിന് മികച്ച മൈലേജും പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ കുറഞ്ഞ മലിനീകരണവുമാണ് ഉള്ളത്. ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലുമായി അന്നമനട
മാമ്പ്ര യൂണിയൻ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളും മേളയിലെത്തി. സൂര്യന്റെ സഞ്ചാരത്തിനനുസരിച്ച് സ്വയം തിരിഞ്ഞ് സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചെലവുകുറഞ്ഞ സംവിധാനവുമായാണ് ഇവർ എത്തിയത്.
ആദിക്ക് പ്രിൻസ്, നവനീത് കൃഷ്ണ എന്നിവരാണ് ഈ പുതിയ ആശയത്തിന് പിന്നിൽ. സാധാരണ സോളാർ പാനലുകൾക്ക് സൂര്യന്റെ കൃത്യമായ അഭിമുഖ് ലഭിക്കാത്ത സമയങ്ങളിൽ വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടാകാറുണ്ട്.
എന്നാൽ ഈ പുതിയ സോളർ പവർ സിസ്റ്റം വഴി മറ്റു പാനലുകളെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനം വരെ വൈദ്യുതി കൂടുതലായി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് കുട്ടികൾ അവകാശപ്പെടുന്നു. ഇതിനുപുറമെ, ടെറസിൽ മഴവെള്ളം സംഭരിച്ച് വീടുകളിലെ കൃഷികൾക്കും പച്ചക്കറികൾക്കും നനയ്ക്കാനുള്ള സംവിധാനവും ഇവർ ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

