കാസർകോട്∙ ജില്ലയിലെ സുരങ്ക ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകളെ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസംഘം. ജില്ലയിൽ ജൽശക്തി അഭിയാൻ 2025 പ്രവർത്തനങ്ങൾ വിലയിരുത്താൻ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ചേർന്ന അവലോകന യോഗത്തിലാണ് കേന്ദ്രസംഘത്തിന്റെ തലവൻ ഡയറക്ടർ ജനറൽ പി.മനോജ് കുമാർ നിർദേശം നൽകിയത്. ജില്ലയിലെ സുരങ്കങ്ങളുടെ നവീകരണം ഒരു സ്പെഷൽ പ്രോജക്ട് ഏറ്റെടുത്ത് നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കേന്ദ്രസംഘം നിർദേശിച്ചു.
ജില്ലയിൽ ഓരോ വകുപ്പും ഈ സാമ്പത്തിക വർഷം നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി.
കൃത്രിമ ഭൂജല പോഷണ പദ്ധതികളും ജലസംരക്ഷണ പ്രവർത്തനങ്ങളും നടത്തുമ്പോൾ ക്രിട്ടിക്കൽ ബ്ലോക്ക് ആയ കാസർകോട്ട് മുൻഗണന നൽകണമെന്ന് കേന്ദ്രസംഘത്തിന്റെ തലവൻ കൂടിയായ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ, ഡയറക്ടർ ജനറൽ പി.മനോജ് കുമാർ നിർദേശിച്ചു. പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനോടൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കേന്ദ്ര ഭൂജല ബോർഡിലെ തിരുവനന്തപുരം കാര്യാലയത്തിലെ ശാസ്ത്രജ്ഞൻ വി.കെ.
വിജേഷ് കേന്ദ്രസംഘത്തിൽ ഉണ്ടായിരുന്നു. കലക്ടർ കെ.ഇമ്പശേഖറുമായും സംഘം ചർച്ച നടത്തി.
ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 450 സുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇവയുടെ സംരക്ഷണത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് യോഗത്തിൽ അറിയിച്ചു.ജില്ലാ നോഡൽ ഓഫിസർ ഭൂജല വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ ദാസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ സദ അബ്ദുൽ റഹ്മാൻ, സിആർഡി പ്രതിനിധി ഡോ വി.ശശികുമാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജോസ് മാത്യു, ദാരിദ്ര്യ ലഘൂകരണ വിഭാഗം ഡയറക്ടർ ഇൻ ചാർജ് ടി.ടി.സുരേന്ദ്രൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മഞ്ചേശ്വരം ഫാം കുളം മംഗൽപാടി കിണർ റീചാർജ്, പുത്തിഗെയിലെ കുളം സുരംഗ ചെറുകിട ജലസേചന വകുപ്പിന്റെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ റഗുലേറ്റർ കം ബ്രിജ് എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം ആദ്യദിവസം സന്ദർശനം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ കേന്ദ്ര സംഘത്തെ സ്വീകരിച്ചു. ഇന്ന് കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഘം സന്ദർശനം നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]