കാട്ടാക്കടയിൽ പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വിതുര ചായം ബിസ്മി മൻസിലിൽ എം.സജീറിനെ (54)യാണ് കോടതി റിമാൻഡ് ചെയ്തത്.
ബിസിനസ് പങ്കാളി അപഹരിച്ച തുക തിരികെക്കിട്ടാൻ യുവതിയുടെ ഭർതൃവീട്ടുകാർ നടത്തിയ പൂജയ്ക്കിടെ യുവതിക്കു നേരെ പീഡനശ്രമം ഉണ്ടായെന്നാണ് കേസ്. യുവതിയുടെ ഭർതൃപിതാവിൽ നിന്നു നഷ്ടപ്പെട്ട
6 കോടി രൂപ തിരികെക്കിട്ടാനായി സജീർ വീട്ടിലെത്തി പൂജ നടത്തിയിരുന്നു. ഇവിടെവച്ച് പീഡനശ്രമം ഉണ്ടായി.
ഇതിനുശേഷം വീണ്ടും പൂജയിൽ പങ്കെടുക്കണമെന്ന് സജീറും ഭർതൃവീട്ടുകാരും യുവതിയെ നിർബന്ധിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 10ന് നെയ്യാർഡാം പൊലീസിൽ യുവതി പരാതി നൽകി.
എന്നാൽ പൊലീസ് സജീറിനെ ഒഴിവാക്കി ഭർത്താവിനെയും മാതാപിതാക്കളെയും പ്രതികളാക്കി ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇതേത്തുടർന്ന് യുവതി മന്ത്രവാദിക്കെതിരെ കഴിഞ്ഞമാസം 4ന് റൂറൽ എസ്പിക്ക് പരാതി നൽകി.
എസ്പിയുടെ നിർദേശത്തെ തുടർന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനു ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

