കോട്ടയം: നട്ടെല്ലിൽ ബാധിച്ച ക്യാൻസർ രോഗത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുകയാണ് കാഞ്ഞിരപ്പള്ളി ആനിക്കാട് മാക്കൽ വീട്ടിൽ വിനീഷ് ജോൺ (38). വെൽഡിങ് തൊഴിലാളിയായ വിനീഷ് തന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ്.
ഭാര്യയും യുകെജിയിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ എത്രയും വേഗം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ കർശനമായി നിർദേശിച്ചിട്ടുണ്ട്.
നിലവിൽ തിരുവനന്തപുരം ആർസിസിയിലെ ചികിത്സാ ലിസ്റ്റിൽ 140-ാമതായാണ് വിനീഷിന്റെ പേരുള്ളത്. ഇവിടെ ശസ്ത്രക്രിയയ്ക്കായി ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സൗകര്യമില്ലാത്ത സാഹചര്യത്തിൽ, കാരിത്താസ് ആശുപത്രിയിൽ ചികിത്സ തുടരുന്നത്.
ഈ ചികിത്സയ്ക്കും തുടർപരിശോധനകൾക്കുമായി ഏകദേശം 6 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഈ തുക കണ്ടെത്തുക അസാധ്യമാണ്.
സുമനസ്സുകളുടെ കാരുണ്യത്താൽ മാത്രമേ വിനീഷിന് തുടർചികിത്സ സാധ്യമാകൂ. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫോൺ നമ്പർ: 9961471020.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

