പള്ളിക്കര∙ ജെല്ലി ഇറക്കുന്നതിനിടെ ടിപ്പർ ലോറിയുടെ പിൻഭാഗം വൈദ്യുതക്കമ്പിയിൽ കുടുങ്ങി തൂണുകൾ തകർന്നുവീണു. വൈദ്യുതി നിലച്ചു. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നവീകരണ ത്തിനായി കല്ലിങ്കാലിൽ ജെല്ലി ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ പിൻഭാഗം ഉയർത്തി ജെല്ലി ഇറക്കുമ്പോൾ സമീപത്തുകൂടി പോകുന്ന വൈദ്യുതിലൈനിൽ കുടുങ്ങുകയായിരുന്നു.
ഇതോടെ 3 തൂണുകൾ മറിഞ്ഞുവീണു. കമ്പികൾ കൂട്ടിയിടിച്ച് തീ പൊരി വീണു.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. അപകടത്തെ തുടർന്നു ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

