എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ എസ്പിയായി സ്ഥലം മാറിപ്പോകുന്ന കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലതയ്ക്ക് സഹപ്രവർത്തകരുടെ വകയായി തികച്ചും അപ്രതീക്ഷിതമായ സമ്മാനമാണ് ലഭിച്ചത്.
പരമ്പരാഗത ശൈലിയിലുള്ള യാത്രയയപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സ്നേഹത്തിന്റെ പ്രതീകമായി ‘വളകാപ്പ്’ ചടങ്ങ് സംഘടിപ്പിച്ചാണ് സഹപ്രവർത്തകർ പ്രിയ ഉദ്യോഗസ്ഥയ്ക്ക് വിട നൽകിയത്.
പരമ്പരാഗത വേഷവിധാനങ്ങളും വർണ്ണാഭമായ പൂക്കളും വിലമതിക്കാനാവാത്ത ആഭരണങ്ങളും ഒരുക്കിയാണ് ചടങ്ങ് നടത്തിയത്. തുടർന്ന് കമ്മിഷണറുടെ കൈകളിൽ സഹപ്രവർത്തകർ സ്നേഹപൂർവ്വം വളയണിയിച്ചു.
തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഈ സമ്മാനം ലഭിച്ചതിന്റെ വലിയ സന്തോഷത്തിലായിരുന്നു കമ്മിഷണർ ഈ വേളയിൽ. ഗർഭകാലത്ത് അമ്മയ്ക്കും പിറക്കാൻ പോകുന്ന കുഞ്ഞിനും ഐശ്വര്യവും ആരോഗ്യവും ആശംസിച്ച് തമിഴ്നാട്ടിൽ സാധാരണയായി നടത്തിവരുന്ന ഒരു ചടങ്ങാണ് വളകാപ്പ്.
കൊല്ലം സിറ്റി പൊലീസിലെ വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരും മറ്റ് നിരവധി വിശിഷ്ടാതിഥികളും ഈ അപൂർവ്വ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

