പെരിയ ∙ ഉത്രാടത്തലേന്ന് ജയന്തിയുടെ വീട്ടിൽ സൗജന്യമായി വൈദ്യുതിയെത്തിച്ച് കെഎസ്ഇബി പെരിയ ബസാർ ഓഫിസ്. പെരിയ മാരാങ്കാവിൽ താമസിക്കുന്ന ജയന്തിക്കാണ് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ഓണസമ്മാനമായി വൈദ്യുതി കണക്ഷൻ നൽകിയത്.
ലൈൻ പരിശോധനയ്ക്ക് എത്തിയ ഓവർസീയർ സുനീഷാണ് വൈദ്യുതിയും അടച്ചുറപ്പും ഇല്ലാത്ത വീട്ടിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്ന ജയന്തിയുടെയും കുടുംബത്തിന്റെയും വിവരം പെരിയ ഓഫിസിൽ അറിയിക്കുന്നത്.
ജയന്തിയും രോഗിയായ ഭർത്താവ് ചിന്നസ്വാമിയും മകൾ സെൽവിയും സ്കൂളിൽ പഠിക്കുന്ന 2 കൊച്ചുമക്കളും ആണ് വാതിൽ പോലുമില്ലാത്ത ആ കൊച്ചു വീട്ടിൽ ഇരുട്ടിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ ഉടനെ സബ് എൻജിനീയർ ഗിരീഷിന്റെ നേതൃത്വത്തിൽ ഓഫിസ് ജീവനക്കാർ ചേർന്നു വയറിങ് സാധനങ്ങൾ വാങ്ങി സൗജന്യമായി വീട് വയറിങ് ചെയ്തു.
ഒരു വൈദ്യുതത്തൂൺ സ്ഥാപിച്ച് ലൈൻ വലിച്ചാണ് കണക്ഷൻ നൽകിയത്. കെഎസ്ഇബി പെരിയ സെക്ഷൻ ഓഫിസ് അസിസ്റ്റന്റ് എൻജിനീയർ സന്ദീപ് സുധീർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

